Sunday, 29 December 2019

കുടകല്ല്
പാലക്കാട് വേങ്ങശ്ശേരി പാടത്തെ കുടക്കല്ല് അഥവ തൊപ്പിക്കല്ല് വിസ്മയമാവുന്നു. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കാടിന് സമീപം വേങ്ങശ്ശേരി പാടത്തിന്റ് മധ്യത്തിലാണ് കുടകല്ല് സ്ഥിതിചെയ്യുന്നത്. നാടുവാഴി ഭരണത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ ചരിത്ര വസ്തു നാട്ടുകാരെയും അപൂര്‍മായെത്തുന്ന സഞ്ചാരികളെയും ഏറെ അകര്‍ഷിച്ചു വരുന്നു. .ഇതിന് മീറ്ററുകള്‍ക്ക് അകലെ കാഞ്ഞിരത്താണിയിലും മറ്റെരു കുടക്കല്ല് സ്ഥിതിചെയ്യുന്നുണ്ട്. മൂന്ന് കരിക്കല്ല് പാളികള്‍ക്ക് മുകളില്‍ വട്ടത്തിലായി കുടയുടെ ആകൃതിയിലാണ് ഇതിന്റെ കിടപ്പ്. അതിനാലാണ് ഇതിന് കുടക്കല്ല്് എന്ന പേര് വന്നത്.
ഇത്തരം കുടകല്ലുമായി ബന്ധപ്പെട്ട് നിരവധി ഹൈതിഹ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്തരം കല്ലുകള്‍ സ്ഥാപിച്ചിട്ടുളളത് നാടുവാഴികളുടെ ഭരണകാലത്ത് അതിര്‍ത്തി നിശ്ചയിക്കാന്‍ വേണ്ടിയാണെന്നാണ് ചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പണ്ട് കാലത്ത് ശവം മറവ് ചെയത് അതിന് മുകളില്‍ അടയാളമെന്ന നിലയിലാണ് കുടക്കല്ലുകള്‍ പണിതതെന്നും വിശ്വസിച്ചു പോരുന്നു.
പാലക്കാട് ജില്ലക്കുപുറമെ മലപ്പുറം ജില്ലയിലെ വേങ്ങര, കൊടക്കല്ലിങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടെത്താനായിട്ടുണ്ടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍മാര്‍ പറയുന്നു.

2 comments: