Monday, 30 December 2019

മുഗൾ വാസ്തുവിദ്യ

                          മുഗൾ വാസ്തുവിദ്യ



     മുഗളരുടെ കാലത്ത് ഇന്ത്യയിലെ വാസ്തുവിദ്യ അത്യധികം സങ്കീർണ്ണമായി. ബാബർ മുതൽ ഷാ ജഹാൻ വരെയുള്ള ചക്രവർത്തിമാർ (പ്രത്യേകിച്ചും ഷാ ജഹാൻ) കലയിലും സാഹിത്യത്തിലും വാസ്തുവിദ്യയിലും പ്രത്യേക താല്പര്യം പുലർത്തിയിരുന്നു.

ചാർബാഗ്തിരുത്തുക

പ്രധാന ലേഖനം: ചാർബാഗ്

ദില്ലിയിലെ ഹുമയൂണിന്റെ ശവകുടീരം. വലിയൊരു ചാർബാഗിന്റെ മദ്ധ്യത്തിലാണ് കുടീരം സ്ഥിതിചെയ്യുന്നത്. തോട്ടത്തിന്റെ നീർച്ചാൽ ശ്രദ്ധിക്കുക
ചതുരത്തിലുള്ള പൂന്തോട്ടവും നെടുകെയും കുറുകേയുമായി അതിനെ നാലായി വിഭജിച്ച് നിർമ്മിക്കുന്ന ചാലുകളും ഉൾക്കൊള്ളുന്ന രൂപകൽപ്പനയെപ്പറ്റി ബാബർ തന്റെ ആത്മകഥയിൽ വിവരിക്കുന്നു. ഇങ്ങനെ ഒരു തോട്ടത്തെ നാലായി വിഭജിക്കുന്നതു കൊണ്ട് ഇത്തരം തോട്ടങ്ങളെ ചഹാർ ബാഗ് അല്ലെങ്കിൽ ചാർബാഗ് എന്നു വിളിക്കുന്നു[18]അക്ബർജഹാംഗീർഷാ ജഹാൻ എന്നിവർ ഇത്തരത്തിലുള്ള മനോഹരമായ കുറേ ചഹാർ ബാഗുകൾകശ്മീർആഗ്രദില്ലി എന്നിവിടങ്ങളിലായി നിർമ്മിച്ചു.

കെട്ടിടനിർമ്മാണംതിരുത്തുക

അക്ബറിന്റെ കാലത്ത് കെട്ടിടനിർമ്മാണത്തിൽ പുതിയ രീതികൾ പരീക്ഷിക്കപ്പെട്ടു. തങ്ങളുടെ മദ്ധ്യേഷ്യൻ പൂര്വികനായ തിമൂറിന്റെ ശവകുടീരങ്ങളുടെ വാസ്തുശില്പരീതിയാണ്‌ അക്ബറിന്റെ ശില്പികൾക്ക് ഇതിൽ പ്രേരകമായത്. മദ്ധ്യഭാഗത്ത് ശിഖരത്തോടുകൂടിയ ഗോളാകാരത്തിലുൾല താഴികക്കുടവുംപിഷ്താഖ് എന്നു വിളിക്കുന്ന ഉയരത്തിലുള്ള കമാനകവാടവും മുഗൾ വാസ്തുകലയുടെ പ്രധാന അടയാളമായി. ഹുമയൂണിന്റെ ശവകുടീരത്തിലാണ്‌ ഈ രീതികൾ ആദ്യമായി പ്രതിഫലിച്ചത്[18].

ചിഹിൽ സുതുൻതിരുത്തുക

ഷാജഹാന്റെ കാലത്ത് മുഗൾ വാസ്തുവിദ്യയുടെ വിവിധ ഘടകങ്ങൾ സം‌യോജിപ്പിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കാലത്ത് നിരവധി നിർമ്മാണപ്രവർത്തനങ്ങൾ നടന്നു (പ്രത്യേകിച്ച് ആഗ്രയിലും ദില്ലിയിലും).

ആഗ്ര കോട്ടയിലെ ദിവാൻ ഇ ആം - നാൽപ്പതു തൂണുകളോടെ ചിഹിൽ സുതുൻ മാതൃകയിലാണ് ഇത് പണിഞ്ഞിട്ടുള്ളത്
ദിവാൻ ഇ ആം എന്നറിയപ്പെട്ടിരുന്ന പൊതുജനസഭകളും,ദിവാൻ ഇ ഖാസ് എന്നറിയപ്പെട്ടിരുന്ന സ്വകാര്യസഭകളും ഷാ ജഹാന്റെ കാലത്ത് വളരെ ശ്രദ്ധാപൂർമായിരുന്നു രൂപകല്പ്പന ചെയ്യപ്പെട്ടിരുന്നത്. മോസ്കിന്റേതു പോലുള്ള രൂപകല്പ്പനയായിരുന്നു ഇക്കാലത്ത് സഭകൾക്ക് നൽകിയിരുന്നത്. ഒരു വലിയ മുറ്റവും, 40 തൂണുകളും ഉൾക്കൊള്ളുന്ന ഈ സഭകളെ ചിഹിൽ സുതുൻ (chihil sutun) എന്നു വിളീക്കുന്നു.
സഭ നടക്കുമ്പോൾ എല്ലാവരും ചക്രവർത്തിയുടെ ഇരിപ്പിടം സ്ഥിതി ചെയ്തിരുന്ന പീഠത്തിനഭിമുഖമായി നിലകൊണ്ടിരുന്നതിനാൽ ആ പീഠം പൊതുവേ ഖിബ്ല ആയി കണക്കാക്കിയിരുന്നു. രാജാവിനെ ദൈവത്തിന്റെ പ്രതിനിധിയായി കണക്കാക്കുന്ന രീതിയിലാണ്‌ ഈ വാസ്തുശില്പ്പരീതി[18].

മുഗൾ വാസ്തുകലയുടെ സ്വാധീനംതിരുത്തുക


ജയ്പൂർ ആംബർ കോട്ടയിലെദിവാൻ ഇ ഖാസും ചഹാർ ബാഗും
മുഗൾ വാസ്തുശില്പരീതി ഉത്തരേന്ത്യയിലെക്ഷേത്രനിർമ്മാണത്തേയും സ്വാധീനിച്ചിട്ടുണ്ട്. ഫത്തേപ്പൂർ സിക്രിയിലെ മുഗൾ കൊട്ടാരങ്ങളുടെ വാസ്തുശില്പശൈലിക്കു സമാനമായ രീതിയിലാണ്‌ മഥുരവൃന്ദാവനിലെ ക്ഷേത്രങ്ങൾ പണിതീർത്തിരിക്കുന്നത്. 1590-ൽ പണീത വൃന്ദാവനിലെ ഗോവിന്ദ് ദേവക്ഷേത്രം ചുവന്ന മണൽക്കല്ലു കൊണ്ടാണ്‌ നിർമ്മിച്ചിരിക്കുന്നത്. ഇതിന്റെ മച്ചിലെ പരസ്പരം മുറിച്ചു കടക്കുന്ന കമാനങ്ങൾ വടക്കു പടീഞ്ഞാറൻ ഇറാനിൽ (ഖുറാസാൻ) നിന്നുള്ള വാസ്തുശില്പ്പരീതിയാണ്‌. ഫത്തേപ്പൂർ സിക്രിയിൽ ഇത് ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. മുഗളരുടെ സാമന്തരായിരുന്ന രജപുത്രരുടെ കെട്ടിടനിർമ്മാണരീതിയിലും മുഗൾസ്വാധീനം പ്രകടമാണ്. ജയ്‌പൂരിലും ആംബറിലുമുള്ളരജപുത്രകൊട്ടാരങ്ങളിൽ മുഗൾ വാസ്തുശൈലി പ്രകടമായി കാണാം.
തങ്ങളുടെ വാസ്തുശില്പ്പരീതിയിൽ പ്രാദേശികശൈലികൾ കൂടി ഉൾക്കൊള്ളിക്കാൻ മുഗളർ ശ്രദ്ധിച്ചിരുന്നു.ബംഗാളികളുടെ, ഓലമേഞ്ഞ കുടിലിന്റെ രീതിയിലുള്ളബംഗ്ല ഡോം രീതി ഇതിനൊരുദാഹരണമാണ്‌. അക്ബറുടെ തലസ്ഥാനമായ ഫത്തേപ്പൂർ സിക്രിയിലെ കെട്ടിടങ്ങളിൽഗുജറാത്തിലേയും മാൾ‌വയിലേയുംവാസ്തുവിദ്യാരീതികളുടെ സ്വാധീനം പ്രകടമാണ്‌. സിക്രിയിലെ ജോധാബായ് കൊട്ടാരത്തിൽഇത്തരത്തിലുള്ള‍ ഗുജറാത്തി വാസ്തുവിദ്യയുടെ ബാഹുല്യം ശ്രദ്ധേയമാണ്‌.  മുഗൾ വസ്തു വിദ്യ 

Sunday, 29 December 2019

കുടകല്ല്
പാലക്കാട് വേങ്ങശ്ശേരി പാടത്തെ കുടക്കല്ല് അഥവ തൊപ്പിക്കല്ല് വിസ്മയമാവുന്നു. കപ്പൂര്‍ പഞ്ചായത്തിലെ തണ്ണീര്‍ക്കാടിന് സമീപം വേങ്ങശ്ശേരി പാടത്തിന്റ് മധ്യത്തിലാണ് കുടകല്ല് സ്ഥിതിചെയ്യുന്നത്. നാടുവാഴി ഭരണത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്ന ഈ ചരിത്ര വസ്തു നാട്ടുകാരെയും അപൂര്‍മായെത്തുന്ന സഞ്ചാരികളെയും ഏറെ അകര്‍ഷിച്ചു വരുന്നു. .ഇതിന് മീറ്ററുകള്‍ക്ക് അകലെ കാഞ്ഞിരത്താണിയിലും മറ്റെരു കുടക്കല്ല് സ്ഥിതിചെയ്യുന്നുണ്ട്. മൂന്ന് കരിക്കല്ല് പാളികള്‍ക്ക് മുകളില്‍ വട്ടത്തിലായി കുടയുടെ ആകൃതിയിലാണ് ഇതിന്റെ കിടപ്പ്. അതിനാലാണ് ഇതിന് കുടക്കല്ല്് എന്ന പേര് വന്നത്.
ഇത്തരം കുടകല്ലുമായി ബന്ധപ്പെട്ട് നിരവധി ഹൈതിഹ്യങ്ങള്‍ പറയുന്നുണ്ടെങ്കിലും ഇത്തരം കല്ലുകള്‍ സ്ഥാപിച്ചിട്ടുളളത് നാടുവാഴികളുടെ ഭരണകാലത്ത് അതിര്‍ത്തി നിശ്ചയിക്കാന്‍ വേണ്ടിയാണെന്നാണ് ചരിത്രകാരന്‍മാരുടെ വിലയിരുത്തല്‍. എന്നാല്‍ പണ്ട് കാലത്ത് ശവം മറവ് ചെയത് അതിന് മുകളില്‍ അടയാളമെന്ന നിലയിലാണ് കുടക്കല്ലുകള്‍ പണിതതെന്നും വിശ്വസിച്ചു പോരുന്നു.
പാലക്കാട് ജില്ലക്കുപുറമെ മലപ്പുറം ജില്ലയിലെ വേങ്ങര, കൊടക്കല്ലിങ്ങള്‍ എന്നിവിടങ്ങളിലും ഇത്തരം കല്ലുകള്‍ കണ്ടെത്താനായിട്ടുണ്ടന്ന് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ ചരിത്രകാരന്‍മാര്‍ പറയുന്നു.